പൊൻകുന്നം : ഐ.എസ്.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് എൻ.വൈ ജമാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അക്ബർ സ്വലാഹി, പി.എസ്.സ്വലാഹുദ്ദീൻ, ടി.എ.ഷിഹാബുദ്ധീൻ എന്നിവർ സംസാരിച്ചു.