കുമരകം : കവണാറ്റിൻകര ആർ.എ.ആർ എസിന് സമീപം വീട്ടിൽ ചാരായം വാറ്റുന്നതിനിടെ രണ്ട് യുവാക്കൾ പിടിയിൽ. കുമരകം കവണാറ്റിൻകരയിൽ പുളിമൂട്ടിൽ ഷൈജു (31) ,കുന്നത്തുചിറ സുധീഷ് (26) എന്നിവരെയാണ് പിടികൂടിയത്. രണ്ട് ലിറ്റർ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. എസ്.ഐ എസ്.സുരേഷ് , ഗ്രേഡ് എസ്.ഐ സത്യൻ ,പ്രദീഷ് ,അനീഷ് ,ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.