ചങ്ങനാശേരി: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണർകാട് സെന്റ് മേരീസ് പള്ളിയുടെ പാരിഷ് ഹാളിൽ ആരംഭിക്കുന്ന സി.എഫ്.എൽ.ടി.സി സെന്ററിലേയ്ക്ക് അവശ്യസാധനങ്ങൾ കൈമാറി കോനാട്ട് ഗ്രൂപ്പ്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് കോനാട്ട് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഗിരീഷ് കോനാട്ടിന്റെ നേതൃത്വത്തിൽ സഹായമെത്തിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയ്ക്ക് കോനാട്ട് ഗ്രൂപ്പ് മാനേജിംഗ് പാട്‌നർ രതീഷ് കോനാട്ട്, മാനേജർ ഷിജു എന്നിവർ ചേർന്ന് അവശ്യസാധനങ്ങൾ കൈമാറി. വൈസ് പ്രസിഡന്റ് ടി.എസ് ശരത്, ആരോഗ്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പുഷ്പവല്ലി, കുമരകം പഞ്ചായത്തംഗം കെ.വി ബിന്ദു, ജയ്ക്.സി തോമസ് എന്നിവർ പങ്കെടുത്തു.