vzccine

കോട്ടയം: ജില്ലയിൽ ഇന്നലെ വിതരണം ചെയ്ത 82 കേന്ദ്രങ്ങളിൽ ഇന്നും കൊവിഡ് വാക്സിനേഷൻ നടക്കും. ഓരോ കേന്ദ്രത്തിലും കോവിഷീൽഡ് വാക്‌സിൻ 150 ഡോസ് വീതമാണ് നൽകുന്നത്. ഇതിൽ 120 എണ്ണം രണ്ടാം ഡോസുകാർക്കാണ്. ഒന്നാം ഡോസ് എടുക്കുന്നവർ www.cowin.gov.in എന്ന പോർട്ടലിൽ ബുക്ക് ചെയ്യണം. രണ്ടാം ഡോസ് എടുക്കുന്നവർ നേരിട്ട് എത്തിയാൽ മതി. രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞു രണ്ടു വരെയാണ് സമയം.