erattayar
ഇരട്ടയാറിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ.


കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തനമാരംഭിച്ചു. രണ്ടാം തരംഗത്തിൽ പഞ്ചായത്തിൽ ഉൾപ്പെടെ രോഗബാധിതർ ക്രമാതീതമായി വർദ്ധിച്ചതോടെയാണ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ സെന്റ് തോമസ് ഹൈസ്‌കൂളിൽ എല്ലാവിധ സൗകര്യങ്ങളുമായി ചികിത്സാകേന്ദ്രം തുറന്നത്. ആദ്യഘട്ടത്തിൽ 60 കിടക്കകൾ സജ്ജീകരിച്ചിരിട്ടുണ്ട്. കൂടുതൽ ആവശ്യമായി വന്നാൽ ക്രമീകരിക്കും. ചെമ്പകപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചികിത്സ ലഭ്യമാക്കും. ഒരു നഴ്‌സിന്റെ മുഴുവൻ സമയ സേവനവും കേന്ദ്രത്തിൽ ലഭ്യമാണ്. കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽ നിന്ന് രോഗികൾക്ക് ഭക്ഷണം നൽകും. കൂടാതെ സന്നദ്ധ പ്രവർത്തകരുടെ സേവനവും ലഭ്യമാണ്. പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്രത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കും.