ചങ്ങനാശേരി : വാഴപ്പളളി പടിഞ്ഞാറ് പുറവടി ഗ്രേസ് ഭവനിൽ പി.എസ്.ജോർജ് (ജോർജുകുട്ടി-75, റിട്ട. എക്‌സിക്യൂട്ടീവ് എൻജിനിയർ സിഡ്‌കോ) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ജോർജ് (റിട്ട. എച്ച്.എം. ഗവ.എൽ.പി സ്‌കൂൾ മലകുന്നം) ചിങ്ങവനം പട്ടശ്ശേരിയിലായ കൊട്ടുപ്പളളിൽ കുടുംബാംഗം. മക്കൾ: ഷിന്റു ജോർജ് (പ്രിൻസിപ്പൽ ആർക്കിടെക്, ആർട്ട്‌നോവാ ആർക്കിടെക്സ് ചങ്ങനശേരി), മാത്യു ജോർജ് (സോഫ്റ്റ്‌വെയർ ആർക്കിടെക്, ബോഷ് കോയമ്പത്തൂർ). മരുമക്കൾ: തുഷാര മരിയ (എച്ച്.ജി.എ എൽ.ഐ.സി.ഡി.ഒ കോട്ടയം) മഠത്തിപ്പറമ്പിൽ കടുത്തുരുത്തി, സൗമ്യ മാത്യു കാരിക്കകുന്നേൽ കുരുവിനാൽ. സംസ്‌കാരം ഇന്ന് 2.30 ന് ചങ്ങനശേരി സെന്റ് മേരീസ് മെത്രപ്പോലീത്തൻ പളളിയിൽ.