hari

കോട്ടയം : മുൻ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എൻ.എസ്. ഹരിശ്ചന്ദ്രൻ (52 ) കൊവിഡ് ബാധിച്ച് മരിച്ചു . സംസ്കാരം നടത്തി. കെ.എസ്. യു. ജില്ലാ ജനറൽ സെക്രട്ടറി , സംസ്ഥാന സമിതിയംഗം, കോട്ടയം നഗരസഭാഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പ്രസീദ വാകത്താനം സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയാണ് . മകൻ: ഭഗത് ചന്ദ്രൻ (പ്ലസ് വൺ വിദ്യാർത്ഥി , കേന്ദ്രീയ വിദ്യാലയം മാധവൻപടി) . പരേതരായ നീലകണ്ഠൻ നായരുടെയും ശങ്കരിയമ്മയുടെയും മകനാണ് . ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.വയലാർ രവി, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.സി ജോസഫ് , കുര്യൻ ജോയ് , ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് എന്നിവർ അനുശോചിച്ചു.