ചങ്ങനാശേരി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന്, ശനിയാഴ്ച മുതൽ സംസ്ഥാന സർക്കാർ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ, അവശ്യ സാധനങ്ങളും മറ്റും വാങ്ങി സൂക്ഷിക്കുന്നതിനായി ചങ്ങനാശേരി നഗരത്തിലും മാർക്കറ്റിലും പതിവിൽ നിന്നും വ്യത്യസ്തമായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചങ്ങനാശേരി പച്ചക്കറി മാർക്കറ്റിൽ ഇടറോഡുകൾ ഉൾപ്പെടെ വാഹനങ്ങൾ നിറഞ്ഞ സ്ഥിതിയായിരുന്നു. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് മാർക്കറ്റ് റോഡിൽ അനുഭവപ്പെട്ടത്.