കറുകച്ചാൽ: കറുകച്ചാൽ പഞ്ചായത്തിലെ കൊവിഡ് ഡോമിസിലറി സെന്ററിലേക്ക് രോഗികളെ കൊണ്ടുവരുന്നതിനും തിരിച്ചെത്തിക്കുന്നതിനും കറുകച്ചാൽ ഗ്രാമപഞ്ചായത്ത് യാത്രാ വാഹനം ക്രമീകരിച്ചു. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ നിർവഹിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി നീലത്തുമുക്കൽ, പഞ്ചായത്ത് സെക്രട്ടറി പി.അജയകുമാർ, വാർഡ് മെമ്പറുമാരായ ബിജുകുമാർ, കിരൺ കുമാർ എന്നിവർ പങ്കെടുത്തു. വാഹനം ആവശ്യമായി വരുന്ന പഞ്ചായത്ത് നിവാസികൾക്ക് 9946000819, 9961040197 എന്നീ നമ്പുകളിൽ ബന്ധപ്പെടാം.