മണർകാട്: മണർകാട് പള്ളിപ്പാടത്ത് കൊയ്ത്തുത്സവം നടന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി.എം മാത്യു, പ്രേമ ബിജു, ഡിവിഷൻ മെമ്പർ ബിജു തോമസ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ കർഷകൻ ഉണ്ണികൃഷ്ണൻ തിരുവഞ്ചൂർ നന്ദിയും പറഞ്ഞു.