കൂരോപ്പട: കൂരോപ്പട പി.എച്ച്.സിയിൽ കൊവിഡ് വാക്‌സിനെടുക്കാൻ എത്തിയവർക്ക് എസ്.എൻ.ഡി.പി യോഗം കൂരോപ്പട ശാഖയുടെ നേതൃത്വത്തിൽ കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. ബിനു പ്രസാദ് പ്രസംഗിച്ചു. ശാഖ സെക്രട്ടറി എസ് രാജീവ്, പ്രസിഡന്റ് അജിമോൻ എം.കെ, അഭിലാഷ് വി.എം, രതീഷ് പി.എസ്, ഗോകുൽ ലാൽ എന്നിവർ നേതൃത്വം നൽകി