ചങ്ങനാശേരി: കൊവിഡ് നിയന്ത്രങ്ങളുടെ പശ്ചാത്തലത്തിൽചങ്ങനാശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഇന്നലെ നടത്തിയ 8 സർവീസുകൾ. ആലപ്പുഴ, കോട്ടയം, കൊട്ടാരക്കര, കാവാലം, ഹൈറേഞ്ച് മേഖല എന്നിവിടങ്ങളിലേയ്ക്കാണ് സർവീസ് നടത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തിയത്. ശനിയാഴ്ച്ച മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഡിപ്പോയിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്തും. അഞ്ച് സ്‌പെഷ്യൽ സർവീസും നടത്തും. പാലക്കാടിന് സൂപ്പർ എക്‌സ്പ്രസ് രാവിലെ 7.30നും, കോഴിക്കോട് സൂപ്പർ ഫാസ്റ്റ് രാവിലെ 6.30നും സർവീസ് നടത്തും.