covid

കോട്ടയം: കഴിഞ്ഞ വർഷം മേയ് ആറിന് ജില്ലയിലെ രോഗികളുടെ എണ്ണം പൂജ്യം...! കേന്ദ്ര സർക്കാരിന്റെ ലോക്ക് ഡൗൺ നിലനിൽക്കുമ്പോഴായിരുന്നു അത്. എന്നാൽ, ഇന്നലെ ജില്ലയിലെ രോഗികളുടെ എണ്ണം 2865 ആയിരുന്നു.

കഴിഞ്ഞ വർഷം ഒരു രോഗി പോലുമില്ലാതിരുന്ന സാഹചര്യത്തിൽ നിന്നാണ് ഇന്നലെ ജില്ലയിലെ രോഗികളുടെ എണ്ണം മൂവായിരത്തിന് അടുത്തെത്തിയിരിക്കുന്നത്. നാളെ മുതൽ സംസ്ഥാന വ്യാപകമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ, ഇന്നലെ നഗരത്തിൽ കാര്യമായ തിരക്കില്ലായിരുന്നു. ഇന്നലെ കർശന പരിശോധനയും ഉണ്ടായിരുന്നു.