കുമരകം:രണ്ടു വർഷത്തിലേറെയായി ശുദ്ധജലം പാഴായി കൊണ്ടിരുന്ന ഗവ: ഹൈസ്കൂൾ -കൊച്ചിടവട്ടം റോഡരികിലെ പൈപ്പ് ലൈനിന്റെ തകരാർ പരിഹരിക്കാൻ നടപടി തുടങ്ങി. 10, 12 വാർഡുകൾ അതിർത്തി പങ്കിടുന്ന കൊച്ചിടവട്ടം റോഡിൽ നിന്നും പുതിയകാവ് ക്ഷേത്ര റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു കഴിഞ്ഞ രണ്ടു വർഷങ്ങളായി പൈപ്പുുപൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം നഷ്ടമായത്. വാട്ടർ അതോറിട്ടി അസി.എൻജിനിയർ മുഹമ്മദ് അർഫാത്ത് വിഷയത്തിൽ ഇടപെടുകയും തകരാർ പരിഹരിക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു.