ചങ്ങനാശേരി: മാർക്കറ്റിൽ റോഡിൽ ഇലക്ട്രിക്കൽ ലൈനിൽ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് മെത്രാപ്പോലീത്തൻ പള്ളിയുടെ കുരിശടിയ്ക്കു മുൻപിലുള്ള രണ്ട് പോസ്റ്റുകളിലാണ് തീപിടിത്തമുണ്ടായത്. നിരവധി സർവ്വീസ് ലൈനുകളും, വിതരണ കേബിളുകളും കത്തി നശിച്ചു. വിവരമറിഞ്ഞ് ചങ്ങനാശേരി അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. മാർക്കറ്റ് റോഡ്, കവല കിഴക്ക്, സെൻട്രൽ ജംഗ്ഷൻ, ടി ബി റോഡ് എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം മൂന്ന് മണിക്കൂറോളം തടസപ്പെട്ടു. വൈകുന്നേരം അഞ്ചോടെ വൈദ്യുതി വിതരണം പുനസ്ഥാപിച്ചു.