കട്ടപ്പന: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഉപ്പുതറ ചപ്പാത്ത് തോപ്പംപറമ്പിൽ ഷാഹുൽ ഹമീദാ(58) ണ് മരിച്ചത്. കഴിഞ്ഞ 24 ന് ഉപ്പുതറയിൽ വ്യാപാരികൾക്കായി നടത്തിയ കൂട്ടപരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഒരാഴ്ചമുമ്പ് ആരോഗ്യനില വഷളായതോടെ കട്ടപ്പന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ശ്വാസതടസം അനുഭവപ്പെടുകയും അസ്യാസന്ന നിലയിലാകുകയും ചെയ്തതോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങി. സംസ്‌കാരം നടത്തി. ഭാര്യ ഷിജി.