തലയോലപറമ്പ്: മറവൻതുരുത്ത്, ചെമ്പ് പഞ്ചായത്തുകളിലെ കൊവിഡ് ഡോമിസിലറി സെന്ററുകളിലേക്ക് വൈക്കം ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യസാധനങ്ങളും കട്ടിൽ, ബെഡ്, ധനസഹായം തുടങ്ങിയവ നൽകി. വൈക്കം മുൻസിഫ് ടി.ബി.ഫസില, മജിസ്‌ട്രേറ്റ് ആൻതാനിയ അലക്‌സ് എന്നിവർ ഭക്ഷ്യസാധനങ്ങളും മറ്റും മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ, ചെമ്പ് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമൽരാജ് എന്നിവർക്ക് കൈമാറി.
ബാർ അസോസിയേഷൻ പ്രസിഡന്റ് എം.പി മുരളീധരൻ, സെക്രട്ടറി പി.ആർ പ്രമോദ്, കമ്മിറ്റി അംഗങ്ങളായ സി.തോമസ്, ടി.എസ് ബിജു, കെ.പ്രസന്നൻ, കൃഷ്ണപ്രസാദ്, ചൈതന്യ, രാജിത്ത്, ജൂനിയർ സൂപ്രണ്ട് അനീഷ്, വിനോദ് തുടങ്ങിയവർ സംബന്ധിച്ചു.