ചങ്ങനാശേരി: നഗരസഭയുടെ നേതൃത്വത്തിൽ മാർക്കറ്റിലെത്തുന്ന ചരക്കു വാഹനങ്ങൾ പരശോധിച്ചു.അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും ചരക്കുമായെത്തുന്ന ലോറി ഡ്രൈവർമാരെയും ജീവനക്കാരെയുമാണ് പരശോധിക്കുന്നത്. ഒരു ദിവസം എൺപതോളം വാഹനങ്ങൾ മാർക്കറ്റിൽ എത്തുന്നതായി ആരോഗ്യ വിഭാഗം ജീവനക്കാർ പറഞ്ഞു. ഡ്രൈവർമാരുടെ ശരീര താപനില പരശോധിച്ച് പേരും വിലാസവും ഫോൺ നമ്പറും ശേഖരിക്കുന്നുണ്ട്. ഇതുവരെ വന്നവരിലാർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.