വൈക്കം : എസ്.എൻ.ഡി.പി യോഗത്തിന്റെ ആഹ്വാന പ്രകാരം വൈക്കം യൂണിയൻ ശാഖാ തലങ്ങളിലും കുടുംബങ്ങളിലും ദൈവദശകം വിശ്വശാന്തി സമാധന പ്രാർത്ഥനാദിനമായി ആചരിച്ചു. മഹാമാരിയുടെ വ്യാപനത്തിൽ വേദനയിൽ കഴിയുന്ന എല്ലാ വിഭാഗം ജനങ്ങളെയും രക്ഷിക്കാനുള്ള ഗുരുദേവന്റെ അനുഗ്രഹം പ്രർത്ഥിച്ചുകൊണ്ടാണ് പ്രാർത്ഥനായജ്ഞം നടത്തിയത്. യൂണിയൻ ആസ്ഥാനത്ത് നടന്ന പ്രാർത്ഥനയ്ക്ക് യോഗം അസി.സെക്രട്ടറി പി.പി സന്തോഷ്, യൂണിയൻ കൗൺസിലർ എം.എസ് രാധാകൃഷ്ണൻ,എസ്.ജയൻ,സജീവ്,സനൽ എന്നിവർ നേതൃത്വം നൽകി.