rape

കോട്ടയം:​ പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ അറസ്റ്റിലായി. ഇടുക്കി മരിയാപുരത്താണ് സംഭവം.

​മ​രി​യാ​പു​രം​ ​കു​തി​ര​ക​ല്ല് ​പി​ച്ചാ​പ്പി​ള്ളി​ൽ​ ​വി​മ​ൽ​ ​പി.​ ​മോ​ഹ​ന​നെ​യാ​ണ് ​(32​)​ ​ഇ​ടു​ക്കി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‌‌‌ഡ് ചെയ്തു. ത​ടി​യ​മ്പാ​ട് ​ടൗ​ണി​ലെ​ ​ഓ​ട്ടോ​ ​റി​ക്ഷ​ ​ഡ്രൈ​വ​റാ​ണ് ​വി​മ​ൽ.

പെൺകു​ട്ടി​ ​പ്ര​തി​യു​ടെ​ ​ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ​സ്‌​കൂ​ളി​ൽ​ ​പോ​യി​രു​ന്ന​ത്.​ ​യാ​ത്ര​യ്ക്കി​ട​യി​ൽ​ ​ഇ​യാ​ൾ​ ​കു​ട്ടിയോ​ട് ​അ​ശ്ലീ​ല​ ​സം​ഭാ​ഷ​ണം​ ​ന​ട​ത്തു​മാ​യി​രു​ന്നു.​ ​കൊവിഡിനെ തുടർന്ന് സ്കൂൾ അടച്ചതോടെ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തേടി ഓട്ടോഡ്രൈവർ വീട്ടിലെത്തി. മാതാപിതാക്കൾ ഇല്ലാത്ത സമയം നോക്കി വീട്ടിലെത്തിയ ഓട്ടോഡ്രൈവർ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു. ഗത്യന്തരമില്ലാതെ പെൺകുട്ടി വിവരം മാതാവിനോട് പറയുകയായിരുന്നു.

നാ​ലോ​ളം​ ​ത​വ​ണ​ ​ഇ​യാ​ൾ​ ​പീ​ഡ​ന​ത്തി​നി​ര​യാ​ക്കിയതായി പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി.​ ​ ​ഇ​യാ​ളെ​ ​പേ​ടി​യാ​ണ​ന്ന് പെൺകുട്ടി മാ​താ​പി​താ​ക്ക​ളോ​ട് ​പ​റ​ഞ്ഞ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​സം​ഭ​വ​ങ്ങ​ൾ​ ​പു​റ​ത്ത​റി​ഞ്ഞ​ത്.​ ​ചൈ​ൽ​ഡ് ​ലൈ​ൻ​ ​മു​ഖേ​ന​ ​ല​ഭി​ച്ച​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാന​ത്തി​ലാ​ണ് ​പൊ​ലീ​സ് ​ ഇയാളെ അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​