ചങ്ങനാശേരി: തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന 15 കുപ്പി മദ്യം എക്സൈസ് സംഘം പിടികൂടി. ലോക്ഡൗണിനോടനുബന്ധിച്ച് നടത്തിയ പ്രതേൃക പരിശോധനയിൽ ആറ്റുപുറം വീട്ടിൽ ലിജോ അലോഷ്യസ് എന്നയാളിൽ നിന്നുമാണ് മദ്യം കണ്ടെടുത്തത്. 15 കുപ്പികളിലായി 2.700 ലിറ്റർ മദ്യമാണ് സൂക്ഷിച്ചത്. ചങ്ങനാശേരി എക്‌സൈസ് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.കൊവിഡ് 19 രോഗ സാധ്യത പരിഗണിച്ച് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.