ങ്ങനാശേരി: ബംഗാളിൽ സുരക്ഷിതത്വവും സമാധാനവും തിരികെകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ധർണ നടത്തി.

മദ്ധ്യമേഖല വൈസ് പ്രസിഡന്റ് എൻ.പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ.മനോജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ബി.ആർ മഞ്ജീഷ്, വി.വി വിനയകുമാർ, ട്രഷറർ രാമകൃഷ്ണൻ നായർ, ഐ.ടി സെൽ കൺവീനർ ശ്രീജിത്ത് വി.നായർ എന്നിവർ പങ്കെടുത്തു.