ചങ്ങനാശേരി: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഇന്നലെ 8 സർവീസുകൾ നടത്തി. ആലപ്പുഴ, കോട്ടയം, കൊട്ടാരക്കര, കാവാലം, ഹൈറേഞ്ച് മേഖല, എന്നിവിടങ്ങളിലേയ്ക്കാണ് സർവീസ് നടത്തിയത്. ലോക്ക്ഡൗൺ കണക്കിലെടുത്ത് ഡിപ്പോയിൽ നിന്ന് ഇന്നലെ അഞ്ച് സ്‌പെഷ്യൽ സർവീസ് നടത്തി. ദീർഘദൂര സർവീസായി പാലക്കാട് സൂപ്പർ എക്‌സ്പ്രസ്, കോഴിക്കോട് സൂപ്പർ ഫാസ്റ്റും സർവീസ് നടത്തി. ആരോഗ്യവിഭാഗം ജീവനക്കാർക്കായി അധികൃതർ ആവശ്യപ്പെടുന്നതനുസരിച്ച് ബസ് വിട്ടുനൽകുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.