vaccine

കോട്ടയം : വാക്‌സിൻ ചലഞ്ച് ഏറ്റെടുത്ത കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ മുഴുവൻ ജീവനക്കാരും ആറു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും അസിസ്റ്റന്റ് ഡയറക്ടറുടെയും ഓഫീസുകളിലും പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിലുമായി ജോലിചെയ്യുന്ന 62 ജീവനക്കാരും ചലഞ്ചിൽ പങ്കുചേർന്നു. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവച്ച ശമ്പളം ഈ മാസം മുതൽ ജീവനക്കാർക്ക് തിരികെ നൽകുന്നതിന് സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ഇതിൽ ആദ്യ ഗഡുവായ ആറ് ദിവസത്തെ ശമ്പളമാണ് ഇവർ സംഭാവന ചെയ്തത്.