കോട്ടയം : ജില്ലയിൽ ഇന്ന് മൂന്ന് കേന്ദ്രങ്ങളിൽ മാത്രമേ കൊവിഡ് വാക്‌സിനേഷൻ നടക്കൂ. പാലാ, ചങ്ങനാശേരി ജനറൽ ആശുപത്രികളും കോട്ടയം എം.ഡി. സെമിനാരി സ്‌കൂളുമാണ് കേന്ദ്രങ്ങൾ. അതേസമയം ഇന്ന് കൊവീഷിൽഡ് നൽകില്ല. മൂന്നിടത്തും 300 ഡോസ് കൊവാക്‌സിനാണ് നൽകുക. ഇതിൽ 70 ശതമാനം ആദ്യ ഡോസ് സ്വീകരിക്കുന്നവർക്കും 30 ശതമാനം രണ്ടാം ഡോസുകാർക്കുമായി നീക്കിവച്ചിരിക്കുന്നു. രണ്ടാം ഡോസുകാർക്ക് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്താം.