അടിമാലി: . കൊവിഡ് മഹാമാരി കവർന്നത് കുഞ്ചിത്തണ്ണിയുടെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യത്തെ. . മാങ്കുളം സർവ്വീസ് സഹകരണ ബാങ്കിലെ അക്കൗണ്ട് കുഞ്ചിത്തണ്ണി വടക്ക മുറിയിൽ വി.ബി. ഷൈലജൻ (56) ആണ് ഇന്നലെ പ്രിയപ്പെട്ടവരെയെല്ലാം ദു:ഖത്തിലാക്കി വിടചൊല്ലിയത്. കുഞ്ചിത്തണ്ണിയിൽ പ്രവർത്തിച്ചിരുന്ന എസ് എൻ. തീയേറ്റർ, ശ്രീനാരായണ ആർട്‌സ് സെസൈറ്റി(സാസ്) ), എസ് എൻ പബ്ലിക് ലൈബ്രറി കൂടാതെ മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി കഴിഞ്ഞ കാൽ നൂറ്റാണ്ട് നിറഞ്ഞ് നിന്ന് പ്രവർത്തിച്ച വ്യക്തി ആയിരുന്നു .മാങ്കുളം സർവ്വീസ് സഹകരണബാങ്കിലെ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ആയിരുന്നു ഷൈലജന്റെ സാമൂഹ്യ പ്രവർത്തനം. കുഞ്ചിത്തണ്ണി എസ്.എൻ പബ്‌ളിക് ലൈബ്രററിയുടെ സെക്രട്ടറി എന്ന നിലയിൽ യുവാക്കളെ വാദ്യ മേളം പഠിപ്പിക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ചു വരുമ്പോഴാണ് ഷൈലജന്റെ ജീവൻ കൊവിഡ് കവർന്നത്. തികഞ്ഞ ശ്രീനാരായണിയനായ ഷൈലജൻ ഗുരു സന്ദേശങ്ങളും , ജീവചരിത്രവും ഗുരു ജ്യോതി എന്ന വാട്‌സ്പ് കൂട്ടയ്മ വഴി പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു.ക ജൂനിയർ ചെംബർ, ലയൺസ് ക്ലബ്ബ് എന്നിവയുടെ അമരത്തും ഷൈലജൻ പ്രവർത്തിയിട്ടുണ്ട്. തന്റെ പ്രവർത്തന മേഖലയിൽ നിന്നും ലഭ്യമായ സുഹൃത്ത് വലയം എന്ന് എന്നും കാത്തുസൂക്ഷിക്കുന്നതിലും ശ്രദ്ധ പതിപ്പിച്ചിരുന്നു.