അടിമാലി.:മാങ്കുളം സർവീസ് സഹകരണ ബാങ്ക് അക്കൗണ്ടന്റ് കുഞ്ചിത്തണ്ണി വടക്കേമുറിയിൽ വി. ബി .ഷൈലജൻ (56) കൊവിഡ് ബാധിച്ച് മരിച്ചു.ജൂനിയർ ചേമ്പർ, ലയൺസ്ക്ളബ് , ശ്രീനാരായണ ആർട്ട് സൊസൈറ്റി, ,എസ് .എൻ. ലൈബ്രറി തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. മേയ് 2ന് കൊവിഡ് സ്ഥിരകരിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച്ച രാത്രി ശ്വാസതടസം ഉൾപ്പെടെയുള്ള ശാരീരികാസ്വസ്ഥതകളുണ്ടാകുകയും വെള്ളിയാഴ്ച്ച പുലർച്ചെ മരണമടയുകയായിരുന്നു.ഇടുക്കി മെഡിക്കൽ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു..ഭാര്യ: ഷേർളി ശെല്ല്യാംപാറ മരുതുംകല്ലാനിയ്ക്കൽ കുടുംബാംഗം. മക്കൾ അഭിരാം(നെതർലെന്റ്), ഐശ്വര്യ.