പൊൻകുന്നം:കോട്ടയം ജില്ലാ പഞ്ചായത്ത് എസ്.സി വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ് ടോപിന്റെ വിതരണോദ്ഘാടനം ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈ സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ടി.എൻ ഗിരീഷ് കുമാർ നിർവഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്തംഗം എം.ജി വിനോദ്, സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി മാത്യൂസ്, സ്റ്റാഫ് സെക്രട്ടറി ജി.പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.