ചിറക്കടവ്: ഗ്രാമപ്പഞ്ചായത്ത് 19ാം വാർഡ് കൊവിഡ് ജാഗ്രതാസമിതിക്ക് തോണിപ്പാറ ഗ്രാമകൂട്ടായ്മ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി സംഭാവന നൽകി. 5000 രൂപ വാർഡംഗം ഷാക്കി സജീവിന് കൂട്ടായ്മ പ്രസിഡന്റ് കെ.കെ.സുരേഷ് കൈമാറി. സെക്രട്ടറി എം.എസ്. സാനു, ട്രഷറർ കെ.കമലാസനൻ, വൈസ് പ്രസിഡന്റ് ശ്യാം ബാബു, ജോയിന്റ് സെക്രട്ടറി പി.കെ.സദാശിവൻ, ജമാലുദീൻ, കെ.കെ.ഇസ്മയിൽ എന്നിവർ പങ്കെടുത്തു.