പൊൻകുന്നം: ലോക്ക്ഡൗൺ തുടങ്ങുന്നതിനാൽ ഇന്നലെ കടകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. നിത്യോപയോഗസാധനങ്ങൾ വിൽക്കുന്ന കടകൾ ലോക്ഡൗണിലും പ്രവർത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആൾക്കാർ സാധനങ്ങൾ വാങ്ങാൻ തിക്കിത്തിരക്കി. പച്ചക്കറിക്കടകളിലും തിരക്കായിരുന്നു.അതുകൊണ്ടുതന്നെ നിരത്തിൽ വാഹനത്തിരക്കുമേറി.സത്യവാങ്മൂലം ഇല്ലാത്തവരെ താക്കീത് നൽകി കടത്തിവിട്ടു. ഇടറോഡുകളിലും പൊലീസ് വാഹനപരിശോധന നടത്തി. അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിനായാണ് പൊലീസ് ചെറിയ റോഡുകളിലേക്കും പരിശോധന വ്യാപിപ്പിച്ചത്.

ചിത്രവിവരണം: പൊൻകുന്നത്ത് കടയിൽ സാധനങ്ങൾ വാങ്ങാൻ ക്യൂനിൽക്കുന്നവർ.