പാലാ: മീനച്ചിൽ കാർഷിക ഗ്രാമവികസന ബാങ്കിൽ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ നിയമിച്ച് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവായി. എം.ജെ ഹെസക്കിയേൽ കൺവീനറും ഫിലോമിനാ ഫിലിപ്പ്, ഷൈലജ രവീന്ദ്രൻ എന്നിവർ അംഗങ്ങളുമായിട്ടുള്ള കമ്മറ്റിയെയാണ് നിയമിച്ചിരിക്കുന്നത്.ഇ ജെ ആഗസ്തി, പ്രേംജി ആർ ,ജോർജ് വലിയപറമ്പിൽ എന്നിവരടങ്ങുന്ന കമ്മറ്റിയെ നീക്കം ചെയ്തു കൊണ്ടാണ് പുതിയ കമ്മറ്റി നിലവിൽവന്നത് .എം.ജെ ഹെസക്കിയേൽ കമ്മറ്റി കൺവീനറായി ചാർജെടുത്തു.