പാലാ : വീട്ടിൽ കഴിയുന്ന കൊവിഡ് ബാധിതർക്കും അവരുടെ സമ്പർക്കത്തിൽ കഴിയുന്നവർക്കും ആശ്വാസമായി മാർ സ്ലീവാ മെഡിസിറ്റി കൊവിഡ് ഫൈറ്റേഴ്‌സിന് തുടക്കം കുറിച്ചു. മാനേജിംഗ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പരിപാടി ഫ്ലാഗ് ഒഫ് ചെയ്തു. ഡോക്ടർ, നഴ്‌സ് എന്നിവർ ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ ടീം വീടുകളിൽ എത്തി വേണ്ട പരിചരണം നൽകും. മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ പേട്രൻസ് കെയറിന്റെ ഭാഗമായി ആരംഭിച്ച സേവനം, പാലാ രൂപതയിലെ ഇടവകയിലേയും വികാരിമാരുടെ നേതൃത്വത്തിൽ പളളിയോഗത്തിന്റെയും വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയുംകുടുംബകൂട്ടായ്മയുടെയും എസ്. എം. വൈ. എം. ന്റെയും സഹകരണത്തോടെയാണ് നടത്തുന്നത്. ആദ്യ ദിവസമായ ഇന്നലെ ഈരാറ്റുപേട്ട, കിടങ്ങൂർ, പ്രവിത്താനം തുടങ്ങി കൊവിഡ് മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങളിലെ വിവിധ വീടുകളിൽ സന്ദർശനം നടത്തി.