എരുമേലി : രണ്ട് ദിവസം മുമ്പ് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എരുമേലി കരിങ്കല്ലുംമൂഴി സ്വദേശിനി പടിഞ്ഞാറേതടത്തിൽ രമ സജി (47) ആണ് മരിച്ചത്. കൊവിഡ് ബാധയെ തുടർന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് മുണ്ടക്കയം സർക്കാർ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭർത്താവ്: സജി, മക്കൾ: അഞ്ജലി, അഞ്ജന, ആരോമൽ, അജിത്ത്. മരുമകൾ: സനു, മനു. സംസ്‌കാരം നടത്തി.