വൈക്കം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വെള്ളിയാഴ്ച വിജയദിനമായി ആഘോഷിച്ചു. എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും അനുഭാവികളും വീടുകൾ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച രാത്രി ഏഴിന് ദീപശിഖ തെളിച്ചും പൂത്തിരി കത്തിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് ചരിത്രവിജയം ആഘോഷിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീടുകളിൽ നടന്ന ആഘോഷത്തിൽ കുടുംബാംഗങ്ങളും പങ്കെടുത്തു. വൈക്കം നിയോജകമണ്ഡലത്തിലെ പതിനായിരത്തിലധികം കുടുംബങ്ങളിൽ വിജയദിനാഘോഷം നടന്നു. എൽ.ഡി.എഫ് നേതാക്കളായ സി.കെ ആശ എം.എൽ.എ, അഡ്വ. പി.കെ ഹരികുമാർ, ആർ.സുശീലൻ, ടി.എൻ രമേശൻ, ലീനമ്മ ഉദയകുമാർ, പി.സുഗതൻ, ജോൺ.വി ജോസഫ്, കെ.കെ ഗണേശൻ, എം.ഡി ബാബുരാജ്, കെ.അരുണൻ, കെ.ശെൽവരാജ്, എം.പി ജയപ്രകാശ്, കെ.അജിത്ത്, സുഭാഷ് പുഞ്ചക്കോട്ടിൽ, ജോയ് ചെറുപുഷ്പം, ഫിറോഷ് മാവുങ്കൽ, എം.കെ രവീന്ദ്രൻ തുടങ്ങിയവർ അവരവരുടെ വീടുകളിൽ ദീപം തെളിയിച്ചു വിജയദിനം ആഘോഷിച്ചു.