കാഞ്ഞിരപ്പള്ളി: കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ സി.പി.എം.കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധസേന രൂപീകരിക്കും. എട്ട് പഞ്ചായത്തുകളിലെ 12 ലോക്കൽ കമ്മറ്റികളുടെ കീഴിലാണ് സന്നദ്ധസേന രൂപീകരണം. കൊവിഡ് രോഗികൾക്കും, ക്വാറന്റൈനിൽ കഴിയുന്നവർക്കും ആവശ്യമായ ഭക്ഷണസാധനങ്ങൾ എത്തിച്ചുനൽകുക, മരുന്ന്, യാത്രയ്ക്ക് ആവശ്യമായ ടാക്‌സികൾ,ആംബുലൻസ് മുതലായവ ഏർപ്പെടുത്തുക, ശവസംസ്‌കാര ചടങ്ങുകൾ നടത്തുക ഇവയെല്ലാം സന്നദ്ധ സേനയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നു. സംസ്ഥാന സർക്കാരും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ടുവച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സേനയുടെ പ്രവർത്തനമെന്ന് ഏരിയ സെക്രട്ടറി കെ.രാജേഷ് പറഞ്ഞു.