ചങ്ങനാശേരി:ചങ്ങനാശേരി നഗരത്തിന്റെ വിവിധയിടങ്ങളിൽ തീപിടിത്തം.വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.20 ഓടെയായിരുന്നു സംഭവം. മുൻസിപ്പാലിറ്റിയ്ക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലെ ഡിസ്ട്രിബ്യൂഷൻ ബോക്‌സിനാണ് ആദ്യം തീപിടിച്ചത്. പിന്നീട്, പെരുന്ന ജംഗ്ഷനിലെ ഇലക്ട്രിക് പോസ്റ്റിലെ സപ്ലൈ ബോക്‌സിന് തീപിടിച്ച് കേബിളുകളും കത്തിനശിച്ചു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ രാജേശ്വരി കോംപ്ലക്‌സിന് സമീപം ഡ്രെയിനേജ് നിറഞ്ഞ് ബാങ്കിലേയ്ക്ക് വെള്ളം കയറി ഷോർട്ട് സർക്യൂട്ടിന് ഇടയാക്കി. ചങ്ങനാശേരി അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി തീഅണയ്ക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫ്, ഗ്രേഡ് എ.എസ്.ഐ ജോർജ് പോൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.