മുണ്ടക്കയം : കഴിഞ്ഞ ദിവസത്തെ മഴയിൽ ദേശീയപാതയിലേക്ക് ഒഴുകിയെത്തി കല്ലും മണ്ണും അപകടഭീഷണി ഉയർത്തുന്നത്. ദേശീയപാതയിൽ മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടത്തിലാണ് മഴയിൽ ചരലുകൾ നിരന്നത്. ഇത് വാഹന യാത്രക്കാർക്കും, കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്. വേഗത്തിൽ വരുന്ന ഇരുചക്രവാഹനങ്ങൾ ചരൽകല്ലിൽ കയറി മാറിയനുള്ള സാധ്യത ഏറെയാണ്. കൂടാതെ വാഹനങ്ങളുടെ ടയറുകളിൽതട്ടി കല്ലുകൾ കാൽനടയാത്രക്കാരുടെയും, വാഹനയാത്രക്കാരുടെയും മേൽ പതിക്കാനുള്ള സാധ്യതയുമുണ്ട്. കനത്തമഴയിൽ സമീപത്തെ ഓടകൾ നിറഞ്ഞൊഴുകിയത് മൂലമാണ് റോഡിന്റെ ഈ ഭാഗത്ത് വലിയതോതിൽ കല്ലും മണ്ണും അടിയുന്നത്. അടിയന്തരമായി ഓടകൾ നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.