ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മാടപ്പള്ളി കാർമൽ യു.പി സ്‌കൂളിൽ ആരംഭിച്ച സി.എഫ്.എൽ.ടി.സിയിലേക്ക് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഫ്രിഡ്ജും ടി.വിയും നല്കി. സി.പി.എം ഏരിയാ സെക്രട്ടറി കെ.സി ജോസഫ് ടി.വിയും ഫ്രിഡ്ജും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴിക്ക് കൈമാറി. ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിതാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, വിനു ജോബ്, ബിന്ദു ജോസഫ്, ടി.രഞ്ജിത്, മണിയമ്മ രാജപ്പൻ, എൻ.രാജു, സബിതാ ചെറിയാൻ, അലക്‌സാണ്ടർ പ്രാക്കുഴി എന്നിവർ പങ്കെടുത്തു.