കോട്ടയം: നട്ടാശേരി ഇറഞ്ഞാൽ വേമ്പിൻകുളങ്ങര മഹാവിഷ്‌ണു ക്ഷേത്രത്തിൽ മോഷണ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇന്നലെ പുലർച്ചെ പൂജകൾക്കായി എത്തിയ മേൽശാന്തിയാണ് സംഭവം ആദ്യമറിയുന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരം കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച നിലയിലായിരുന്നു. മോഷ്ടാവ് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.