കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്ത് ഡിപ്പാർട്ടുമെന്റ് ഓഫ് ഹോമിയോപ്പതിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലേക്കുള്ള പ്രതിരോധമരുന്ന് വിതരണം നടന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ജെസി ഷാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ വി.എൻ രാജേഷ്, ജെസ്സി മലയിൽ,
പി.എ ഷമീർ, സുമി ഇസ്മയിൽ,വി.പി രാജൻ, ബിജു ചക്കാല,ഹോമിയോ ഡിസ്‌പെൻസർ പ്രവീൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.