സേനാപതി: വട്ടപ്പാറയ്ക്ക് സമീപം എക്സൈസ് നടത്തിയ റെയ്ഡിൽ പണി തീരാത്ത വീടിന്റെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന 440 ലിറ്റർ കോട പിടികൂടി ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരും പൊലീസും, എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ റെയ്ഡിൽ. 2 ബാരലുകളിലായി സൂക്ഷിച്ചിരുന്ന കോട പിടിച്ചെടുക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി പണികൾ നടക്കുന്നുണ്ടായിരുന്നില്ല. സമീപവാസികളായ ഏതാനും യുവാക്കളുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
ഉടുമ്പൻചോല എസ്‌ഐ സോമനാഥൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പി.ബി.രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ എം. കെ.മധു, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം.പി.പ്രമോദ്, എഎസ്‌ഐ വിജയകുമാർ, പ്രിവന്റീവ് ഓഫീസർ കെ.ഷനേജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം. എസ്. അരുൺ, ഇ.സി. ജോജി, എന്നിവരും പങ്കെടുത്തു.