പാലാ: കൊവിഡ് 19 പകരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമ്പൂർണ്ണ ലോക്ഡൗൺ പാലായിൽ പൂർണ്ണം. കടകമ്പോളങ്ങളും വ്യാപാരസ്ഥാപനങ്ങളും മാർക്കറ്റുകളും അടഞ്ഞുകിടന്നു. ജനങ്ങൾ പൂർണ്ണമയും തെരുവിൽ ഇറങ്ങാതെ വീടുകൾ കഴിഞ്ഞുകൂടി. ആശുപത്രി, മരണാനന്തര ചടങ്ങുകൾ, മരുന്ന് തുടങ്ങിയ അത്യാവശ്യ ആവശ്യങ്ങൾക്ക് മാത്രമാണ് വാഹനങ്ങളും ആളുകളും പുറത്തിറങ്ങിയത്.

സ്വകാര്യ വാഹനങ്ങളും, ഗതാഗത സർവീസുകളും പൂർണമായും നിർത്തിവെച്ചിരുന്നു. രാമപുരം, ഭരണങ്ങാനം, കൊല്ലപ്പള്ളി, പൈക, ചേർപ്പുങ്കൽ, കിടങ്ങൂർ ടൗണുകളെല്ലാം പൂർണ്ണമായി അടഞ്ഞുകിടന്നു.