കട്ടപ്പന: കൊവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്കും രോഗലക്ഷണങ്ങളുള്ളവർക്കും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഓർത്തഡോക്‌സ് സഭ യുവജന പ്രസ്ഥാനം ഇടുക്കി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. കോട്ടയം മെഡിക്കൽ കോളജിലെ വിദഗ്ദ്ധരായ ഡോക്ടർമാരുമായി വീടുകളിലിരുന്ന് സംസാരിക്കാൻ അവസരമൊരുക്കും. ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 4 വരെയുള്ള സമയങ്ങളിൽ 8089339738 എന്ന നമ്പരിൽ ബുക്ക് ചെയ്യണം. തുടർന്ന് വൈകിട്ട് 7 മുതൽ 9 വരെയുള്ള സമയങ്ങളിൽ ഫോണിലൂടെയും വാട്‌സ്ആപ്പ് വീഡിയോ കോൾ വഴിയും ഡോക്ടർമാരുമായി സംസാരിക്കാം. തേക്കടി ഹാനോക്ക് മെഡികെയറിന്റെ സഹകരണത്തോടെ സേവനം ലഭ്യമാക്കുന്നത്. കൂടാതെ ആവശ്യമുള്ളവർക്ക് മരുന്നുകളും ഭക്ഷ്യസാധനങ്ങളും എത്തിച്ചുനൽകാനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.