കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഹെൽപ്പ് ഡെസ്‌കും 24 മണിക്കൂർ സേവനം ലഭിക്കുന്ന കൺട്രോൾ റൂമും തുറന്നു. രോഗബാധിതരെ ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവർക്ക് ജനകീയ ഹോട്ടലിൽ നിന്ന് എത്തിച്ചുനൽകും. വിവിധ സേവനങ്ങൾക്കായി ഓരോ വാർഡിലും 3 സന്നദ്ധ പ്രവർത്തകരെയും നിയമിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സെക്ട്രൽ മജിസ്‌ട്രേറ്റ്, മെഡിക്കൽ ഓഫീസർ എന്നിവരടങ്ങുന്ന സമിതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.