കട്ടപ്പന: ചിത്രകാരി ടി.കെ. പത്മിനിയുടെ ഓർമദിനത്തോടനുബന്ധിച്ച് കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ കുട്ടിക്കൂട്ടം എന്ന പേരിൽ സംസ്ഥാന തലത്തിൽ കുട്ടികൾക്ക് ഓൺലൈനായി ചിത്രരചന മത്സരം നടത്തും. 5 മുതൽ 18 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫോൺ: 9946196411, 9567318938.