വൈക്കം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വീണ്ടും പിന്തുണയുമായി ശ്രീമഹാദേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും ശ്രീമഹാദേവ കോളേജും. സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനം വൈക്കം മുനിസിപ്പാലിറ്റിക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകി. വിവിധ പ്രദേശങ്ങളിലായി അഞ്ചൂറിലധികം വിദ്യാർത്ഥികളുടെ സേവനവും സ്ഥാപനം പ്രാദേശിക ഭരണകൂടങ്ങൾക്ക് നൽകുന്നുണ്ട് .വൈക്കം മുനിസിപ്പൽ ചെയർപേഴ്‌സൺ രേണുക രതീഷിന് സൊസൈറ്റി പ്രസിഡന്റ്പി ജി എം നായർ കാരിക്കോട് വാഹനം കൈമാറി. .വൈസ് ചെയർമാൻ പി ടി സുഭാഷ് , പ്രിൻസിപ്പൽ സെറ്റിന പി പൊന്നപ്പൻ , സെക്രട്ടറി രമ്യ കൃഷ്ണ , അക്ഷയ് പ്രസാദ് , രഞ്ജിത് എന്നിവർ പങ്കെടുത്തു.
ശ്രീമഹാദേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള ഐ.ടി.ഇയിലെ അദ്ധ്യാപക, വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിപുലമായ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത് .