പാലാ : നിയമസഭാ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വീടുകളിൽ ദീപം തെളിച്ച് പ്രവർത്തകർ. വിജയദിനത്തോടനുബന്ധിച്ച് സി.പി.എം ഏരിയാ സെക്രട്ടറി പി.എം. ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തകർക്ക് ലഡുവും പായസവും വിതരണം ചെയ്തു.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി പാലായിലെ വസതിയിൽ കുടുംബാംഗങ്ങളോടൊപ്പം തിരി തെളിച്ച് വിജയാഘോഷത്തിൽ പങ്കാളിയായി.
സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്, നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ഫിലിപ്പ് കുഴികുളം, ജയ്‌സൺ മാന്തോട്ടം, സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി, ടോബിൻ കണ്ടനാട്ട്, എൽ.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, മറ്റ് നേതാക്കൾ, പ്രവർത്തകർ എന്നിവർ വീടുകളിൽ ദീപം തെളിച്ച് വിജയദിനം ആഘോഷിച്ചു.