വൈക്കം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിന്റെ സേവനത്തെ അഭിനന്ദിച്ച് സാനിറ്റൈസറും മറ്റ് പ്രതിരോധ സാധനങ്ങളും നല്കി.
സാമൂഹിക പ്രവർത്തകനായ മാധവൻകുട്ടി കറുകയിലിന്റെ നേതൃത്വത്തിലാണ് കൊവിഡ് പ്രതിരോധ സാധന സാമഗ്രികൾ പൊലീസിന് കൈമാറിയത്. എസ്.ഐ. ടി.എൽ. ജയന് മാധവൻകുട്ടി കറുകയിൽ സാധന സാമഗ്രികൾ കൈമാറി. പി.ആർ.ഒ ടി.ആർ. മോഹനൻ, സി.ആർ.ഒ.സി.എ. ബിജുമോൻ, എസ്.എച്ച്.ഒ, സജിമോൻ, ബീറ്റ് ഓഫീസർ സെബാസ്റ്റ്യൻ ജോർജ്ജ് , സിന്ദു ഹരിദാസ്, പി.എസ്. ജിഷ, കെ.ജി സിന്ദു എന്നിവർ പങ്കെടുത്തു.