കുറിച്ചി:കൊവിഡിൽ ദുരിതം അനുഭവിക്കുന്നവർക്ക് താങ്ങായി സേവാഭാരതി കുറിച്ചി യൂണിറ്റ്. കൊവിഡ് ലക്ഷണമുള്ളവരെ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ച് രോഗനിർണയം നടത്തുന്നതിനും ക്വാറന്റൈനിൽ ഉള്ളവരെ തുടർപരിശോധനയ്ക്ക് വിധേയമാക്കുന്നതിനും സേവാഭാരതിയുടെ നേതൃത്വത്തിൽ വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ട്. രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും മരുന്നും ഭക്ഷണവും എത്തിച്ചുനിൽക്കുന്നുണ്ട്. കെ.പി സജികുമാർ, കെ.കെ ഉദയകുമാർ, എം.എസ് കൃഷ്ണകുമാർ, സുനിൽ വെള്ളിക്കര, വിനീഷ് വിജയനാഥ്, സതീഷ് വാര്യവീട്, വിഷ്ണു.കെ സലി, ജയരാജ് ചിറവംമുട്ടം, ഹരിപ്രസാദ് എം.എൻ, വിനോദ് താന്നിക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.ആർ മഞ്ജീഷ്, ശൈലജ സോമൻ, മഞ്ജു കെ.എൻ, ആര്യാമോൾ പ്രശാന്ത് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.