കോട്ടയം: ലോക്ഡൗൺ കാലത്ത് സഹായഹസ്തവുമായി സ്‌നേഹക്കൂടും വേൾഡ് മലയാളി ഫെഡറേഷനും. ലോക്ഡൗണിൽ ബുദ്ധിമുട്ടുന്നവർക്കായി സ്‌നേഹക്കൂടിന്റെ ഹെൽപ്പ് ഡെസ്‌ക് കോട്ടയം ബേക്കർ ജംഗ്ഷനിലുള്ള സ്‌നേഹക്കൂട് അഭയമന്ദിരത്തിൽ തുടങ്ങി. ക്വാറന്റൈനിൽ കഴിയുന്ന കുടുംബങ്ങൾക്കും, തെരുവിൽ അലയുന്നവർക്കും ഭക്ഷണമെത്തിക്കുക, നിർദ്ദനരായ കൊവിഡ് രോഗികളുടെ കുടുംബത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും, മാസ്‌കുകളും, മരുന്നുകളും എത്തിയ്ക്കുക, ആശുപത്രിയിൽ പോകുന്നതിനായി സൗജന്യ വാഹനസഹായം നൽകുക എന്നി സഹായങ്ങളാണ് ചെയ്തു നല്കുകയെന്ന് സ്‌നേഹക്കൂട് ഡയറക്ടർ നിഷ സ്‌നേഹകൂട്, സെക്രട്ടറി അനുരാജ് ബി.കെ, വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് ജോബോയ് ജേക്കബ്, കോർഡിനേറ്റർ പ്രിജോയ് എബ്രാഹാം എന്നിവർ അറിയിച്ചു. കഴിഞ്ഞ ലോക്ഡൗൺ കാലത്തെ സ്നേഹക്കൂടിന്റെ സേവനപ്രവർത്തനങ്ങൾ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.